അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി
Monday, May 23, 2022 10:48 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ പ്ര​വീ​ണ്‍ വാ​സു​വി​നു മു​ന്പാ​കെ​യാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള 21 അം​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ഒ​ൻ​പ​തും എ​ൽ​ഡി​എ​ഫി​ന് പ​തി​നൊ​ന്നും അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​രു സ്വ​ത​ന്ത്ര​നു​മാ​ണ്.

സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജ് പ​രി​ധി​യി​ൽ ഗു​ഹ​നാ​ഥ​പു​രം കു​ട്ടി​യാ​റി​ൽ റ​വ​ന്യൂ ഭൂ​മി കൈ​യേ​റി ഷെ​ഡ് നി​ർ​മി​ച്ചു. റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ർ​മാ​ണ​ത്തി​നു സ്റ്റോ​പ് മെ​മ്മോ ന​ൽ​കി കേ​സെ​ടു​ത്തു. രാ​ജേ​ന്ദ്ര​ൻ കാ​ന്ത​ല്ലൂ​ർ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യാ​റി​ൽ സ്വ​കാ​ര്യ ഭൂ​മി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് കൈ​യേ​റ്റം. ത​ഹ​സി​ൽ​ദാ​രു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ഷെ​ഡ് പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​രെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി കേ​സെ​ടു​ത്ത​ത്.