പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍
Monday, May 23, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ഇ​ല​ന്തൂ​ര്‍ കൃ​ഷി ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള പി​എം കി​സാ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ സ്ഥ​ല​വി​വ​രം എ​ഐ​എം​എ​സ് പോ​ര്‍​ട്ട​ലി​ല്‍ 27ന് ​മു​മ്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഇ​ല​ന്തൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി 2022 -23ലെ ​ക​ര​മ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ല​ന്തൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.