ജ​ല​അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ല്‍
Thursday, May 26, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ജ​ല​അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു മു​ത​ല്‍ 29 വ​രെ തി​രു​വ​ല്ല​യി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് രു​വ​ല്ല വൈ​എം​സി​എ ഹാ​ളി​ല്‍ പൂ​ര്‍​വ​കാ​ല നേ​തൃ​സം​ഗ​മം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​നു ന​വ​കേ​ര​ള നി​ര്‍​മാ​ണ​വും പൊ​തു​ജ​ല വി​ത​ര​ണ​വും സെ​മി​നാ​ര്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​വി. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ രാ​വി​ലെ പ​ത്തി​ന് മു​ത്തൂ​ര്‍ ശ്രീ​ഭ​ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സി​ഐ​ടി​യു നേ​താ​വ് എ​ള​മ​രം ക​രീം എം​പി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ക​രു​ണാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം 4.30ന് ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജു ഏ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ജ​ല​അ​ഥോ​റി​റ്റി​ക്ക് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ന​ല്‍​കാ​നു​ള്ള കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ കു​ടി​ശി​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. 2024 ഓ​ടെ എ​ല്ലാ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ജ​ല​അ​ഥോ​റി​റ്റി മു​ഖേ​ന ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്.

സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​നി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ക​ണ്‍​വീ​ന​ര്‍ രാ​ജേ​ഷ് ആ​ര്‍. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.