അ​ബാ​ൻ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം: ഭാ​രപ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യും
Thursday, May 26, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ അ​ബാ​ൻ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​തി​നാ​യി മ​ണ​ൽ​ചാ​ക്കു​ക​ൾ നി​റ​ച്ച് അ​ടു​ക്കി. ആ​റ് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നാ​ലു വ​ശ​ത്തും മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി അ​തി​നു​ള്ളി​ൽ മ​ണ​ൽ നി​റ​ച്ചാ​ണ് ഭാ​ര​പ​രി​ശോ​ധ​ന. 450 മു​ത​ൽ 500 ട​ൺ​വ​രെ ക​യ​റ്റി​യാ​ണ് ഭാ​ര​പ​രി​ശോ​ധ​ന.

300 ട​ൺ ഭാ​രം ക​യ​റ്റാ​നു​ള്ള ശേ​ഷി​യാ​ണ് പൈ​ലിം​ഗി​നു​ള്ള​ത്. 450 മു​ത​ൽ ഓ​രോ ട​ൺ ക‍​യ​റ്റു​ന്പോ​ഴും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​രി​ശോ​ധി​ച്ചു വ്യ​ത്യാ​സ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും. ഭാ​ര​പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ഴി​ഞ്ഞ​ദി​വ​സം മ​ണ​ൽ ചാ​ക്കു​ക​ൾ അ​ടു​ക്കി മ​ണ​ൽ നി​റ​യ്ക്കു​ന്ന​തി​നി​ടെ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ കൈ ​ത​ട്ടി ത​ക​ർ​ന്നു വീ​ണി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സം വൈ​കി.

പൈ​ലിം​ഗ് ജോ​ലി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഒ​രേ സ​മ​യം മൂ​ന്നു സ്ഥ​ല​ത്ത് പൈ​ലിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പൈ​ലിം​ഗി​നു​ള്ള ക​ന്പി കെ​ട്ടു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.