ന​ഗ​ര​ത്തി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ക്കം
Thursday, May 26, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​ച്ചു.ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ക​രാ​റു​ള്ള മേ​ഖ​ല​യാ​ണി​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ അ​റ്റ​പ്പ​ണി​ക​ളെ​ന്ന പേ​രി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി. ബാ​ങ്കു​ക​ള്‍, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ ലാ​ബു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് വൈ​ദ്യു​തി വ​ന്നെ​ങ്കി​ലും വോ​ള്‍​ട്ടേ​ജ് ഉ​ണ്ടാ​യി​ല്ല. ത​ക​രാ​റു ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.