നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത്
Thursday, May 26, 2022 11:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട കോ​ട​തി കോ​ട​തി കോം​പ്ല​ക്‌​സി​ലു​ള​ള കോ​ട​തി​ക​ളി​ലും അ​ടൂ​ര്‍, റാ​ന്നി, തി​രു​വ​ല്ല എ​ന്നീ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ള്‍ അ​ത​ത് താ​ലൂ​ക്കി​ലു​ള​ള കോ​ട​തി​ക​ളി​ലു​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.
ഒ​ത്തു തീ​ര്‍​പ്പാ​കു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ സെ​ക്ഷ​ന്‍ 138 എ​ന്‍​ഐ ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട​ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, കു​ടും​ബ കോ​ട​തി കേ​സു​ക​ള്‍, തൊ​ഴി​ല്‍, വൈ​ദ്യു​തി, വെ​ള​ള​ക്ക​രം, റ​വ​ന്യൂ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

പ​ണ സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി തീ​ര്‍​പ്പാ​ക്കും. അ​ദാ​ല​ത്തി​ല്‍ ബാ​ങ്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, കെ​എ​സ്എ​ഫ്ഇ കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍, ടാ​ക്‌​സേ​ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​മാ​യോ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0468 2220141. ഇ-​മെ​യി​ല്‍: [email protected]