വാ​രി​ക്കൂ​ട്ടി​യ മ​ണ​ൽ കാ​ടു​ക​യ​റി!
Friday, May 27, 2022 10:38 PM IST
പത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം പ​ന്പ​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ​ൽ​ശേ​ഖ​രം വാ​രി​ക്കൂ​ട്ടി സൂ​ക്ഷി​ച്ച് മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴും വി​ല്പ​ന ന​ട​ന്നി​ല്ല. ഓ​രോ മ​ഴ​യി​ലും മ​ണ​ൽ ന​ഷ്ട​പ്പെ​ടു​ന്പോ​ൾ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നും വ​ൻ ന​ഷ്ടം.

മ​ണ​ൽ വി​ല്പ​ന​യ്ക്കു വ​നം​വ​കു​പ്പ് ലേ​ല ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നെ​ങ്കി​ലും ആ​രും വാ​ങ്ങാ​നെ​ത്തി​യി​ല്ല​ത്രേ.

മ​ണ​ൽ പോ​യ വ​ഴി

പ​മ്പ​യി​ല്‍​നി​ന്നു വ​ട​ശേ​രി​ക്ക​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ അ​രീ​യ്ക്ക​കാ​വ് മാ​തൃ​ക ത​ടി ഡി​പ്പോ​യി​ൽ മ​ണ​ല്‍ എ​ത്തി​ച്ചു സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ ന​ല്ലൊ​രു​ഭാ​ഗം ന​ഷ്ട​പ്പെ​ട്ടു. അ​വ​ശേ​ഷി​ക്കു​ന്ന മ​ണ​ൽ കാ​ടു ക​യ​റി​യും മ​ണ്ണു​മാ​യി ക​ല​ർ​ന്നും കി​ട​ക്കു​ക​യാ​ണ്. ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചെ​ടു​ത്ത് നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​നു മ​ണ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​യു​ന്നു. പ​ന്പ​യി​ലെ മ​ണ​ൽ​ശേ​ഖ​രം സ​ർ​ക്കാ​ർ ഏ​ജ​ൻ​സി മു​ഖേ​ന മാ​റ്റാ​ൻ ശ്ര​മി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു.

അ​രീ​യ്ക്ക​കാ​വി​ലെ മ​ണ​ൽ കൂ​ന​യ്ക്കു മു​ക​ളി​ൽ ത​കി​ടി പു​ല്ല് വ​ള​ർ​ന്നു മ​ൺ പു​റ്റാ​യി മാ​റി. തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ശ്ര​മ കേ​ന്ദ്ര​മാ​ണ് നി​ല​വി​ൽ മ​ണ​ൽ​ക്കൂ​ന.

എ​ന്നാ​ൽ, ഇ​പ്പോ​ഴും വ​നം വ​കു​പ്പ് ലേ​ലം വി​ജ്ഞാ​പ​നം ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 1000 ഘ​ന​മീ​റ്റ​ർ (62 ലോ​ഡ്) മ​ണ​ലാ​ണ് പ​മ്പ ഉ​ള്‍​പ്പെ​ടു​ന്ന റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ഏ​ക ത​ടി ഡി​പ്പോ​യാ​യ അ​രി​യ്ക്ക​കാ​വി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്. 2019 ജൂ​ലൈ 10ന് ​തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ 5,93,340 രൂ​പ​യ്ക്കാ​ണ് മ​ണ​ല്‍ നീ​ക്കാ​ന്‍ ലേ​ലം കൊ​ണ്ട​ത്. കി​ഴ​ക്ക് പ​ടി​ഞ്ഞാ​റ്‌ ദി​ശ​യി​ല്‍ ച​രി​വു​ള്ള ഭു​പ്ര​കൃ​തി​യാ​ണ് അ​രി​യ്ക്ക​കാ​വ് ഡി​പ്പോ​യി​ലേ​ത്.

മ​ണ​ല്‍ ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ന്‍ വ​ട​ശേ​രി​ക്ക​ര - ചി​റ്റാ​ര്‍ റോ​ഡി​നു സ​മാ​ന്ത​ര​മാ​യി മ​ണ​ല്‍ കൂ​ന​യ്ക്കു ചു​റ്റു​മ​തി​ല്‍ പ​ണി​ത വ​ക​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ വേ​റെ​യും വ​നം​വ​കു​പ്പി​നു ചെ​ല​വാ​യി.

ലേ​ല​ത്തി​ൽ
പ​ങ്കെ​ടു​ക്കാ​നാ​ളി​ല്ല

വ​ന​വി​ഭ​വ​ങ്ങ​ള്‍ ലേ​ല​ത്തി​ല്‍ വി​ല്‍​ക്കു​ന്ന എം​എ​സ് റ്റി​സി വെ​ബ്‌ സൈ​റ്റ് വ​ഴി​യാ​ണ് മ​ണ​ലി​നും ടെ​ൻ​ഡ​ര്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളും അ​ല്ലാ​ത്ത​വ​രും 575 രൂ​പ മു​ട​ക്കി സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഒ​രു ഘ​ന​മീ​റ്റ​ര്‍ മ​ണ​ലി​ന് 1200 രൂ​പ​യാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. ലേ​ലം കൊ​ള്ളു​ന്ന ആ​ള്‍ ഉ​റ​പ്പി​ച്ച് കി​ട്ടി​യ തു​ക​യ്ക്കു പു​റ​മേ അ​ഞ്ചു ശ​ത​മാ​നം വ​നം വി​ക​സ​ന നി​കു​തി​യും (എ​ഫ്ഡി​റ്റി ) അ​ഞ്ചു ശ​ത​മാ​നം ജി​എ​സ്ടി​യും ഒ​രു ശ​ത​മാ​നം പ്ര​ള​യ സെ​സും അ​ട​യ്ക്ക​ണം. ലോ​ഡിം​ഗ് കൂ​ലി പു​റ​മേ വ​രും. ചെ​ളി​യും ഉ​രു​ള​ന്‍ ക​ല്ലു​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ അ​ട​ക്കം പ്ര​ള​യ​ത്തി​ല്‍ ഒ​ഴു​കി വ​ന്ന​തെ​ല്ലാം മ​ണ​ല്‍ ശേ​ഖ​ര​ത്തി​ലു​ണ്ട്. ഒ​രു ഘ​ന​മീ​റ്റ​ര്‍ പാ​റ​മ​ണ​ൽ ലോ​ഡിം​ഗ് കൂ​ലി​യ​ട​ക്കം 1100 രൂ​പ​യ്ക്ക് കി​ട്ടു​മെ​ന്ന​താ​ണ് ആ​വ​ശ്യ​ക്കാ​രെ മ​ണ​ല്‍ ലേ​ല​ത്തി​ല്‍ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ്‌ 27നാ​യി​രു​ന്നു ആ​ദ്യ ലേ​ല​ത്തി​ന് വി​ജ്ഞാ​പ​നം. ഒ​രു മാ​സം ര​ണ്ട് ലേ​ല തീ​യ​തി എ​ന്ന ക​ണ​ക്കി​ല്‍ 40 ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ലേ​ല​ത്തി​ന്‍റെ അ​റി​യി​പ്പ് വ​ന്നി​ട്ടും ഒ​രാ​ള്‍ പോ​ലും ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

വി​ല കു​റ​ച്ചു ന​ൽ​ക​ണം

അ​ധി​കാ​രി​ക​ളു​ടെ ദീ​ര്‍​ഘ വീ​ക്ഷ​ണ​മി​ല്ലാ​യ്മ കൊ​ണ്ടാ​ണ് മ​ണ​ല്‍ ലേ​ല​ത്തി​ൽ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ പോ​യ​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ. ചെ​ളി​യു​ടെ​യും മാ​ലി​ന്യ​ങ്ങ​ളു​ടെ​യും ആ​ധി​ക്യ​മു​ള്ള മ​ണ​ല്‍ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു യോ​ജി​ച്ച​ത​ല്ല​ന്നു ശാ​സ്ത്രീ​യ​മാ​യി തെ​ളി​ഞ്ഞ​താ​ണ്.

എ​ന്നാ​ൽ, സം​സ്ക​രി​ച്ചെ​ടു​ക്കാ​മോ​യെ​ന്ന​തും പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ മ​ണ​ൽ വി​ല​യ്ക്ക് എ​ടു​ക്കാ​ൻ ആ​ദ്യം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.

പു​ന്തോ​ട്ട​ങ്ങ​ളു​ടെ​യും പു​ല്‍​ത്ത​കി​ടി​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് ഉ​രു​ള​ന്‍ ക​ല്ലു​ക​ളും ചെ​ളി മി​ശ്രി​ത മ​ണ​ലും യോ​ജി​ച്ച​താ​ക​യാ​ല്‍ വി​ല കു​റ​ച്ചു വി​റ്റാ​ല്‍ വാ​ങ്ങാ​ന്‍ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​കു​മാ​യി​രു​ന്നു.

ക​ല്ലു​ക​ളും മ​ര​ക്കു​റ്റി​ക​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു മ​ണ​ല്‍ ചാ​ക്കു​ക​ളി​ലാ​ക്കി പാ​യ്ക്ക് ചെ​യ്ത് ഈ ​ടെ​ൻ​ഡ​ര്‍ ന​ട​പ​ടി ഒ​ഴി​വാ​ക്കി നേ​രി​ട്ട് ചി​ല്ല​റ വി​ല്‍​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ ഡി​പ്പോ​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജോ​ലി​യും ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നു ജ്യോ​തി​ഷ് കു​മാ​ർ പ​റ​യു​ന്നു.