കെ.​ജി. ബാ​ബു​രാ​ജി​നെ 30ന് ​ആ​ദ​രി​ക്കും
Friday, May 27, 2022 10:38 PM IST
തി​രു​വ​ല്ല: പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വാ​യ തി​രു​വ​ല്ല സ്വ​ദേ​ശി​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ കെ.​ജി. ബാ​ബു​രാ​ജി​നെ 30ന് ​ജ​ന്മ​നാ​ട് ആ​ദ​രി​ക്കും. വൈ​സ് മെ​ൻ ക്ല​ബ് ഒ​ഫ് തി​രു​വ​ല്ല ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​സ് മെ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​യ​ത്തു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി വി​ശാ​ലാ​ന​ന്ദ, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​പി​മാ​രാ​യ ശ​ശി ത​രൂ​ർ, ആ​ന്‍റോ ആ​ന്‍റ​ണി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ, കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ർ. സ​ന​ൽ​കു​മാ​ർ, ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ​ർ, ആ​ർ​ക്കി​ടെ​ക്ട് ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ബ​ഹ​റി​നും ഖ​ത്ത​റു​മ​ട​ക്കം ഗ​ൾ​ഫ്‌​രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കെ.​ജി. ബാ​ബു​രാ​ജി​ന്, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യെ​യും ബ​ഹ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 26 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള, ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ക​ട​ൽ​പ്പാ​ലം സൗ​ദി -ബ​ഹ​റി​ൻ കോ​സ്‌​വേ​യു​ടെ നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ്.