വി​ജ്ഞാ​ന നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്രം ജി​ല്ലാ നോ​ഡ​ൽ സെ​ന്‍റ​ർ ആ​റ​ന്മു​ള​യി​ൽ
Friday, May 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ജ്ഞാ​ന നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം (എ​സ്കെ​ഡി​സി) സം​രം​ഭ​ത്തി​ന്‍റെ ജി​ല്ലാ നോ​ഡ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ, സം​രം​ഭ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള വി​പു​ല​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​മെ​ന്ന് ആ​റ​ന്മു​ള സ​ഹ​ക​ര​ണ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ​ന്ദു പി. ​നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
30ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൈ​ബ​ർ ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ് ആ​ൻ​ഡ് ബി​ഗ് ഡേ​റ്റ എ​ന്നീ ഡി​പ്ലോ​മ കോ​ഴ്സു​ക​ളും ആ​രം​ഭി​ച്ച​തോ​ടെ കോ​ള​ജി​ന് ല​ഭി​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കാ​മ്പ​സ് പ​ദ​വി​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ന​ട​ത്തും.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ അ​ന്ത​രം കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ന​ട​പ്പാ​ക്കു​ന്ന സ​മ​ത്വ സം​രം​ഭ​ത്തി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ലാ​പ്ടോ​പ്പു​ക​ളു​ടെ കോ​ള​ജ്ത​ല വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും.
എ​സ്കെ​ഡി​സി പ​ദ്ധ​തി​യി​ൽ കേ​പ്പി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 11 സ്ഥാ​പ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ളും അ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലാ​പ്ടോ​പ്പ് വി​ത​ര​ണം എ​പി​ജെ​കെ​ടി​യു സി​ൻ​ഡി​ക്കേ​റ്റം​ഗം പ്ര​ഫ. ജി. ​സ​ഞ്ജീ​വ് നി​ർ​വ​ഹി​ക്കും. എ​സ്കെ​ഡി​സി സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ജി. വി​ശ്വ​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​ജി. പ്രേം ​ജെ​യി​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കും. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. പി. ​ഐ​ശ്വ​ര്യ, അ​ധ്യാ​പ​ക​രാ​യ പി.​കെ. ദീ​പ​ക്, കെ.​ടി. അ​നൂ​പ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.