തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് സം​യു​ക്ത ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക​ർ​ഷ​ക മാ​ർ​ച്ച്
Thursday, June 23, 2022 10:32 PM IST
തി​രു​വ​ല്ല: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ ക​രാ​ർ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ​യും അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്നു വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും പ​ദ്ധ​തി​യി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും മാ​ർ​ച്ച് ന​ട​ത്തി.

കേ​ര​ള ക​ർ​ഷ​ക സം​ഘം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ര​ള ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത്, പി.​ആ​ർ. പ്ര​ദീ​പ്, ജെ​നു മാ​ത്യു, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.