ആ​ര്‍​ഡി​ഒ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ വ​യോ​ധി​ക​യ്ക്ക് സം​ര​ക്ഷ​ണം
Thursday, June 23, 2022 10:32 PM IST
അ​ടൂ​ർ: വാ​ർ‌​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച് മ​റ്റു​ള​ള​വ​രു​ടെ സ​ഹാ​യം ഇ​ല്ലാ​തെ ജീ​വി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള​ള കൊ​ടു​മ​ൺ മ​രു​തി​ക്കോ​ട് പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ദേ​വ​കി​യു​ടെ(75) സം​ര​ക്ഷ​ണ ചു​മ​ത​ല അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തെ ഏ​ല്‍​പി​ച്ച് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള ഉ​ത്ത​ര​വാ​യി. ദേ​വ​കി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

നാ​ലു മ​ക്ക​ളാ​ണ് ദേ​വ​കി​ക്കു​ള്ള​ത്. നി​ല​വി​ല്‍ ദേ​വ​കി​യെ സം​ര​ക്ഷി​ച്ചു വ​ന്നി​രു​ന്ന​ത് തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന മ​ക​ളാ​യ ല​ത​യാ​ണ്. വീ​ണ് കാ​ലി​ന് ഒ​ടി​വു പ​റ്റി ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ല​ത ട്രൈ​ബ്യൂ​ണ​ലി​നെ അ​റി​യി​ച്ചു.

മ​റ്റ് മൂ​ന്ന് മ​ക്ക​ളും ദേ​വ​കി​യെ സം​ര​ക്ഷി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് ദേ​വ​കി​യു​ടെ നി​ല​വി​ലെ ആ​രോ​ഗ്യ​സ്ഥി​തി​യും പ്രാ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു പ്ര​കാ​രം മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് തി​രു​വ​ല്ല ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലെ​ത്തി സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.