ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, June 23, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ൽ ആ​റു​മാ​സ​ത്തി​ന​കം ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ടു നി​ർ​ദേ​ശി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് കേ​ടാ​യ​തി​നാ​ലും എ ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ലും ഓ​പ്പ​റേ​ഷ​നു​ശേ​ഷ​മു​ള്ള രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

നാ​ലും അ​ഞ്ചും പേ​ർ ചേ​ർ​ന്ന് ഒ​ന്നും ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ ചു​മ​ന്നു​കൊ​ണ്ട് പോ​വു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​യു​ടെ എ ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റ​ഷീ​ദ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.