സ​മീ​പ​ത്തെ​ങ്ങും കാ​ടി​ല്ലെ​ങ്കി​ലും കി​ളി​വ​യ​ലു​കാ​ർ​ക്ക് കാ​ട്ടു​പ​ന്നി ശ​ല്യ​ക്കാ​ര​ൻ
Thursday, June 23, 2022 10:36 PM IST
അ​ടൂ​ർ: കാ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത നാ​ട്ടി​ലും ശ​ല്യ​ക്കാ​ര​നാ​യി കാ​ട്ടു​പ​ന്നി. കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്താ​ണ് കി​ളി​വ​യ​ൽ. എ​ന്നാ​ൽ ഇ​ന്നി​വി​ടെ യാ​തൊ​രു കൃ​ഷി​യും ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്കാ​കു​ന്നി​ല്ല.

പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന ക​ളി​വ​യി​ൽ, വ​യ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ​യാ​ണ് പ​ന്നി ശ​ല്യം ബു​ദ്ധി​മു​ട്ടി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ മ​ര​ച്ചീ​നി, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ​വ​യാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്.

കി​ളി​വ​യ​ൽ കാ​ഞ്ഞി​ര​വി​ള​യി​ൽ പ​ത്മ​കു​മാ​റി​ന്‍റെ ഏ​ലാ​യി​ലെ ഒ​രു പ​ണ​യി​ലെ ഇ​രു​പ​തി​ല​ധി​കം വാ​ഴ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. ഒ​രേ​ക്ക​റി​ൽ മൂ​ന്നു​റി​ല​ധി​കം വാ​ഴ​ക​ളാ​ണ് പ​ത്മ​കു​മാ​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ​കൂ​ടി കാ​ട്ടു​പ​ന്നി എ​ത്തു​മോ​യെ​ന്ന ഉ​ത്ക്ക​ണ്ഠ​യി​ലാ​ണ് പ​ത്മ​കു​മാ​ർ. കി​ളി​വ​യ​ൽ, വ​യ​ല ഭാ​ഗ​ങ്ങ​ൾ കാ​ർ​ഷ​ക പ്ര​ദേ​ശ​മാ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ കൂ​ടാ​തെ പു​ര​യി​ടം കൃ​ഷി​ക​ളും ഉ​ണ്ട്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം കാ​ര​ണം വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങു​ന്ന പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രും ഏ​റെ​യു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി ഓ​ഫീ​സു​ക​ളി​ലും പ​ല ത​വ​ണ പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ഉ​ള്ള ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടും ഇ​ത് എ​ങ്ങ​നെ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ പ്ര​യോ​ഗി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ ല​ഭി​ക്കാ​നി​ല്ലാ​ത്ത​തു ത​ന്നെ പ്ര​ധാ​ന കാ​ര​ണം.

കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം കാ​ര​ണം ഈ ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ പ​ല​രും ഇ​തു​പേ​ക്ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്. പ​ന്നി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വും കൂ​ടി​യാ​കു​മ്പോ​ൾ കൃ​ഷി പേ​ടി​സ്വ​പ്ന​മാ​കു​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്.