കാ​ട്ടാ​ത്തി​ക്കാ​ടി​ള​ക്കി ചേ​വ ദൃ​ശ്യ​സം​ഗീ​ത​ക​ലാ ക്യാ​മ്പ്
Thursday, June 23, 2022 10:36 PM IST
കോ​ന്നി: വ​നം ഡി​വി​ഷ​നി​ലെ വ​ന​വി​കാ​സ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ട്ടാ​ത്തി വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ചേ​വ ദൃ​ശ്യ സം​ഗീ​ത ക​ലാ ക്യാ​മ്പ് ഗോ​ത്ര​വ​ര്‍​ഗ ഊ​ര് നി​വാ​സി​ക​ളു​ടെ സ​ര്‍​ഗ​വൈ​ഭ​വ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​യി.

കാ​ട്ടാ​ത്തി, കോ​ട്ടാ​മ്പാ​റ, ആ​വ​ണി​പ്പാ​റ എ​ന്നീ ഊ​രു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് ചേ​വ​യി​ലൂ​ടെ നാ​ട​ന്‍​പാ​ട്ട്, ചി​ത്ര​ക​ല, കു​രു​ത്തോ​ല കൈ​വേ​ല, വാ​ദ്യ ഉ​പ​ക​ര​ണം എ​ന്നി​വ പ​രി​ശീ​ലി​ച്ച​ത്. ഗോ​ത്ര​ഗാ​നം ആ​ല​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ന്നി ഡി​എ​ഫ്ഒ കെ.​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ട്ടാ​ത്തി വ​ന സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ഷൈ​ന്‍ സ​ലാം, കാ​ട്ടാ​ത്തി സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​പി. ശ​ശി​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്മാ​രാ​യ ഉ​ല്ലാ​സ് കോ​വൂ​ര്‍, ബൈ​ജു മ​ല​ന​ട, അ​മ്പാ​ടി ക​ല്ല​ട, സ​ജി​ത്ത്, ചി​ത്ര​കാ​ര​ന്‍ ജി​നേ​ഷ് ഉ​ണ്ണി​ത്താ​ന്‍, സാ​ഹി​ത്യ​കാ​ര​ന്‍ ഡോ. ​സ​ന​ല്‍ ഭാ​സ്‌​ക​ര്‍, സം​ഗീ​ത്, അ​രു​ണ്‍ കു​മാ​ര്‍, ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.