ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ ഫോ​ൺ ചോ​ർ​ത്തി ബ്ലാ​ക്മെ​യി​ലി​നു ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
Thursday, June 23, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക വ​ഞ്ച​നാ കേ​സി​ലെ പ്ര​തി​യു​ടെ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി അ​തി​ല്‍ നി​ന്നു​ള്ള ന​മ്പ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സ്ത്രീ​യെ ശ​ല്യം ചെ​യ്ത സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ അ​ഭി​ലാ​ഷി​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​സ​സം കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ വ​ഞ്ച​നാ കു​റ്റ​ത്തി​ന് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണ്‍ അ​ഭി​ലാ​ഷ് കൈ​ക്ക​ലാ​ക്കി വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വ​നി​താ​സു​ഹൃ​ത്ത് അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളും സ്വ​കാ​ര്യ വീ​ഡി​യോ​ക​ളും സ്വ​ന്തം ഫോ​ണി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. കാ​മു​കി, കാ​മു​ക​ന്‍​മാ​രെ ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്താ​ല്‍ പു​റ​ത്ത് പ​റ​യി​ല്ലെ​ന്ന ധാ​ര​ണ​യാ​ണ് അ​ഭി​ലാ​ഷി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ യു​വ​തി​യു​ടെ നി​ര്‍​ബ​ന്ധ പ്ര​കാ​രം കാ​മു​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ഗ​ള്‍​ഫി​ല്‍ ജോ​ലി​യു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ തെ​റ്റു​കാ​ര​നാ​ണെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‌​പെ​ഷ​ന്‍. മു​മ്പും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന്‍ പി​ടി​ക്ക​പ്പെ​ട്ടെ​ങ്കി​ലും സ​മ്മ​ര്‍​ദ​ങ്ങ​ളു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.