പു​റ​മ​റ്റ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ നോ​ട്ടീ​സ്
Thursday, June 23, 2022 10:38 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യു​ള്ള എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പാ​ളി​യ​തി​നു പി​ന്നാ​ലെ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ നോ​ട്ടീ​സ്.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് പു​ളി​മൂ​ട്ട​ലി​നെ​തി​രേ ആ​റ് യു​ഡി​എ​ഫ് മെം​ബ​ർ​മാ​രും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യും ചേ​ർ​ന്നാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
എ​ൽ​ഡി​എ​ഫ് നോ​മി​നി​യാ​യ സൗ​മ്യാ ജോ​ബി ത​നി​ക്ക് അ​നു​വ​ദി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

യു​ഡി​എ​ഫി​ലെ ചി​ല​രു​ടെ പി​ന്തു​ണ കൂ​ടി പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു അ​വി​ശ്വാ​സ​മെ​ങ്കി​ലും നീ​ക്കം വി​ജ​യി​ച്ചി​ല്ല. നി​ല​വി​ൽ പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫി​നൊ​പ്പ​മാ​യ​തോ​ടെ 13 അം​ഗ ക​മ്മി​റ്റി​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യ്ക്ക് ഏ​ഴം​ഗ​ങ്ങ​ളാ​യി.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളും തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കു പു​റ​ത്താ​യ രാ​ജു പു​ളി​മൂ​ട്ടി​ലി​ന്‍റെ ഭാ​ര്യ​യാ​ണ് നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്. സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് വി​ജ​യി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യു​ള്ള പ്ര​മേ​യം പാ​സാ​യാ​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മൂ​ന്നാം​വാ​ർ​ഡ് അം​ഗം കെ.​വി. ര​ശ്മി മോ​ളി​നെ നി​ർ​ദേ​ശി​ക്കാ​നാ​ണ് സാ​ധ്യ​ത.