ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം
Thursday, June 23, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും പ​ത്ത​നം​തി​ട്ട ഹോ​ക്കി​യും സം​യു​ക്ത​മാ​യി ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം ആ​ഘോ​ഷി​ച്ചു. പ​ത്ത​നം​തി​ട്ട മേ​രി​മാ​താ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഹോ​ക്കി സ്റ്റി​ക്ക് വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ന്ദ്ര​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​ആ​ർ. ഗി​രീ​ഷ്, പ​ത്ത​നം​തി​ട്ട ഹോ​ക്കി ജി​ല്ലാ ട്ര​ഷ​റ​ർ വി​നോ​ദ് പു​ളി​മൂ​ട്ടി​ൽ, പ​ത്ത​നം​തി​ട്ട ഹോ​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി അ​മൃ​ത് സോ​മ​ര​ജ്ൻ, മേ​രി​മാ​താ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡേ​യ്സ് മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.