ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ
Thursday, June 23, 2022 10:38 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പൗ​രോ​ഹി​ത്യ പ​ദ​വി​യി​ൽ എ​ത്തി​യ​തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ഇ​ന്ന്.
ജൂ​ബി​ലി ദി​ന​മാ​യ ഇ​ന്ന് ക​ർ​ണാ​ട​ക​യി​ലെ വൈ​റ്റ്ഫീ​ല്‍​ഡി​ലു​ള്ള എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ സെ​ന്‍റ​റി​ലെ ചാ​പ്പ​ലി​ല്‍ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു ബി​ഷ​പ് കോ​ട്ട​ണ്‍ ബോ​യ്സ് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​എ​സ്ഐ ബി​ഷ​പ് ഡോ. ​പ്ര​സ​ന്ന​കു​മാ​ര്‍ സാ​മു​വേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും, ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​മാ​ത്യൂ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് എ​പ്പി​സ്ക്കോ​പ്പ എ​ന്നി​വ​രെ കൂ​ടാ​തെ സ​മൂ​ഹ​ത്തി​ലെ തു​റ​ക​ളി​ൽ​പെ​ട്ട​വ​ർ പ്ര​സം​ഗി​ക്കും.ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത ഹോ​സ്ക്കോ​ട്ടെ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. മി​ഷ​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കും.

മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് മാ​ര്‍​ത്തോ​മ്മ സ​ഭാ കൗ​ണ്‍​സി​ല്‍ രൂ​പം ന​ല്കി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രും പ​ഠ​ന​ത്തി​ല്‍ സ​മ​ർ​ഥ​രു​മാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പ്ല​സ് ടു ​പ​ഠ​ന​ത്തി​നു ശേ​ഷം തൊ​ഴി​ല​ധി​ഷ്ഠി​ത തു​ട​ര്‍​പ​ഠ​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്കു​ക, സ്വ​ന്ത​മാ​യി സ്ഥ​ല​വും പാ​ര്‍​പ്പി​ട​വു​മി​ല്ലാ​ത്ത നി​ർ​ധ​ന​രാ​യ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി വാ​സ​യോ​ഗ്യ​മാ​യ ഭ​വ​ന​ങ്ങ​ള്‍ നി​ർ​മി​ച്ചു ന​ല്കു​ക, സ​ഭ​യു​ടെ പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പു​ത്ത​ന്‍ ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​ന്ന ദൈ​വ​ശാ​സ്ത്ര പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍.