ബി​രു​ദ പ്ര​വേ​ശ​നം: ഹെ​ല്‍​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Friday, June 24, 2022 10:43 PM IST
കോ​ഴ​ഞ്ചേ​രി: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ഹെ​ല്‍​പ്പ് ഡെ​സ്ക് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ച്ചു. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍ : 9961278734.

നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ

റാ​ന്നി: നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ന്‍റെ​യും പ​മ്പാ വാ​യ​ന​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​വാ​രം ആ​ച​രി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ബി​ജി കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​സ്ത​ക​വ​ണ്ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് ജോ​സ​ഫ് അ​റ​യ്ക്ക​മ​ണ്ണി​ൽ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ തോ​മ​സ് ജോ​ർ​ജ്, റെ​ഞ്ചി ടി. ​ജോ​സ​ഫ്, ജോ​സ് ജോ​ർ​ജ് മ​ൽ​ക്ക്, ദീ​പ്തി സോ​മ​ൻ, എ​ൻ.​ബി. ഭാ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.