മാ​ക്ഫാ​സ്റ്റി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ശി​ല്പ​ശാ​ല 27ന്
Friday, June 24, 2022 10:46 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് സ്‌​കൂ​ള്‍ ഓഫ് ബ​യോ സ​യ​ന്‍​സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 27 മു​ത​ല്‍ 29 വ​രെ ബ​യോ ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ അ​ഡ്വാ​ന്‍​സ​സ് ടു ​സ​സ്റ്റൈ​ന​ബി​ള്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന അ​ന്താ​രാ​ഷ്‌ട്ര ശില്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​എ​സ്‌​ഐ​ആ​ര്‍ - ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടോ​ക്‌​സി​ക്കോ​ള​ജി റി​സ​ര്‍​ച്ച് (ല​ക്‌​നോ) ശാ​സ്ത്ര​ജ്ഞ​ന്‍ പ്ര​ഫ. അ​ശോ​ക് പാ​ണ്ഡെ ശി​ല്പ​ശാ​ല നി​യ​ന്ത്രി​ക്കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി അ​മ്പ​തി​ല്‍​പ്പ​രം ശാ​സ്ത്ര​ജ്ഞ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ല്‍ പ്ര​ഫ. ജിം​ഗ് വെ​ന്‍ ഷൗ (​ചൈ​ന), പ്ര​ഫ. മൈ​ക്ക​ള്‍ സോ​വ​ര്‍ (ഓ​സ്ട്രി​യ), പ്ര​ഫ. മു​ഹ​മ്മ​ദ് ജെ. ​ത​ഹെ​ര്‍​സാ​ദെ (സ്വീ​ഡ​ന്‍), പ്ര​ഫ. ശി​വ​രാ​മ​മൂ​ര്‍​ത്തി (സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി വി​ഐ​ടി) തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ക​ണ്‍​വീ​ന​ര്‍ ഡോ. ​ജെ​ന്നി ജേ​ക്ക​ബു​മാ​യി (ഫോ​ണ്‍: 8075567847) ബ​ന്ധ​പ്പെ​ട​ണം.