പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ച് സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ
Saturday, June 25, 2022 10:29 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം പ​ഞ്ചാ​യ​ത്ത് മെം​ബ​റ​ട​ക്കം അ​ഞ്ചു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് പ്ര​സി​ഡ​ന്‍റി​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്.

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ശോ​ഭി​ക, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ജു പി. ​കു​രു​വി​ള, മാ​യ, കു​ഞ്ഞ​മ്മ വി​ജ​യ​ൻ, പൊ​ന്ന​മ്മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​രെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല.