പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: 2019ലെ മ​ന്ത്രി​സ​ഭ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പു​തു​ശേ​രി
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: സം​ര​ക്ഷി​ത വ​ന മേ​ഖ​ല​ക​ളോ​ടും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളോ​ടും ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍​വ​രെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച് ക​ര​ടു​വി​ജ്ഞാ​പ​നം നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യ 2019 ഒ​ക്ടോ​ബ​ര്‍ 10ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത​പ​ക്ഷം ഇ​തു സം​ബ​ന്ധി​ച്ച് കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​തു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും. വി​ഷ​യം വി​ല​യി​രു​ത്താ​ന്‍ 30ന് ​മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ല യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ത​ന്നെ ഈ ​തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
2019 ഒ​ക്ടോ​ബ​റി​ലെ മ​ന്ത്രി​സ​ഭാ​തീ​രു​മാ​നം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്കി കി​ട്ടാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന ക​ത്തി​നും നി​ല​നി​ല്‍​പ് ഉ​ണ്ടാ​വി​ല്ല. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടാ​യി പ​രി​ഗ​ണി​ക്കു​ക​യെ​ന്നും പു​തു​ശേ​രി ചൂ​ണ്ടി​ക്കാ​ട്ടി.