ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യും സം​ഗ​മ​വും
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി, അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന, എ​ഐ​ഡി​വൈ​ഒ, എ​ഐ​ഡി​എ​സ്ഒ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യും ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ല​ഹ​രി​വി​രു​ദ്ധ സം​ഗ​മ​വും ന​ട​ത്തി. പ​ത്ത​നം​തി​ട്ട പൗ​ര​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഹി​ളാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ധാ​മ​ണി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​ത്യു കൊ​ടു​മ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ബേ​ബി ചെ​രി​പ്പി​ട്ട​കാ​വ്, ശ​ര​ണ്യാ രാ​ജ്, എം. ​മി​ഥു​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗം ബോ​ധ​വ​ത്ക​ര​ണ​മാ​ണെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് എം.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍. കേ​ര​ള ശാ​ന്തി സ​മി​തി സം​ഘ​ടി​പ്പി​ച്ച ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടി​വ​രി​ക​യാ​ണ്. ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹ്യ​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ​യാ​ണ് പ​ല​രും ല​ഹ​രി​വ​സ്തു​ക്ക​ള്‍​ക്ക് പി​ന്നാ​ലെ പോ​കു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.
കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി​മാ​യ ജ​സ്റ്റീ​സ് പി. ​കെ. ഷം​സു​ദ്ദീ​ന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. പ​ട്ടി​ക​ജാ​തി ഗോ​ത്ര വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീ​സ് എം. ​വി​ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡെ​വ​ല​പ്പ് ക​മ്മീ​ഷ​ണ​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, അ​ല​ങ്കാ​ര്‍ അ​ഷ​റ​ഫ്, ജോ​സ് ദേ​വ​സി, വി.​എ​സ്. യ​ശോ​ദ​ര​പ്പ​ണി​ക്ക​ര്‍, ബി​നു ജോ​ര്‍​ജ്, ഷീ​ജ ഇ​ല​ന്തൂ​ര്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ പ​ന്ത​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് വ​കു​പ്പും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സ​ബ് ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ‌ബി​നു വ​ർ​ഗീ​സ് കൗ​ൺ​സി​ലിം​ഗ് ക്ലാ​സ് ന​യി​ച്ചു.