ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​താ​ര്യ​മാ​ക്കു​ക, ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​താ​യി ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ പി.​പി. നൈ​നാ​ന്‍ അ​റി​യി​ച്ചു. ആ​ധാ​ര ര​ജി​സ്ട്രേ​ഷ​ന്‍, ബാ​ധ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര​പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ള്‍, പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ​പ്ര​കാ​ര​മു​ള​ള അ​പേ​ക്ഷ​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഓ​ണ്‍​ലൈ​നി​ലൂ​ടെ സ്വീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.
ആ​ധാ​ര ര​ജി​സ്ട്രേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള ഓ​ണ്‍​ലൈ​ന്‍ പോ​ക്കു​വ​ര​വ് സം​വി​ധാ​നം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ത്തി​ന്‍റെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​യ്ക്ക് അ​യ​യ്ക്ക​ത്ത​ക്ക​വി​ധം എ​ല്ലാ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ളി​ലും സ്‌​കാ​ന​റു​ക​ളും ല​ഭ്യ​മാ​ണ്.
ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള മാ​തൃ​ക പ്ര​മാ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ധാ​ര​ങ്ങ​ള്‍ സ്വ​യം ത​യ​റാ​ക്കാ​നാ​കും.
ആ​ധാ​ര ര​ജി​സ്ട്രേ​ഷ​നും ബാ​ദ്ധ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​ക​ള്‍​ക്കും ഉ​ള​ള ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് ഇ-​പെ​യ്മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി.