കുമ്പനാട്: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന് സോണ്‍ ഒന്നിന്റെ കുടുംബസംഗമം, അവാര്‍ഡുദാനം, ഡയലാസിസ് നിധി സമര്‍പ്പണം എന്നിവ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് ദാനിയേല്‍ മുഖ്യപ്രഭാഷണം നടത്തി. ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം വര്‍ഗീസ് ഈപ്പന് മെത്രാപ്പോലീത്തയ്ക്കു കൈമാറി. റീജിയണല്‍ ഡയറക്ടര്‍ ഷാജി പൂച്ചേരില്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് വര്‍ഗീസ്, മാമ്മന്‍ ഉമ്മന്‍, പി.എ. മാത്യു, ഡോ. രാജേഷ്, സനോജ് വര്‍ഗീസ്, സി. തോമസ്, ഡോ. വിനോദ് രാജ്, സ്മിജു ജേക്കബ്, സുരേഷ് കണ്ണാട്ട്, മുരളിദാസ് സാഗര്‍, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകൾ
പന്തളം: എസ്ആര്‍സി പന്തളം കമ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പിഎസ്സി അംഗീകൃത ഡിസിഎ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വേഡ് പ്രോസസിംഗ്, ഡിടിപി ഓപ്പറേറ്റര്‍, ടാലി എന്നീ കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9446438028, 8078802870.