ന​ഗ​ര​ത്തി​ൽ നാ​ളെ മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: "ജീ​വ​ന്‍റെ തു​ടി​പ്പ് നി​ല​നി​ർ​ത്താ​ൻ ഒ​ഴി​വാ​ക്കാം പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ' എ​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ നാ​ളെ മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ച്ചു.
ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും ന​ഗ​ര​സ​ഭ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ കൈ​വ​ശം വ​യ്ക്കു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യ ത​വ​ണ 10000 രൂ​പ പി​ഴ ഈ​ടാ​ക്കും. ര​ണ്ടാം ത​വ​ണ 25000 രൂ​പ​യും മൂ​ന്നാം ത​വ​ണ 50000 രൂ​പ​യും പി​ഴ ഈ​ടാ​ക്കും. മൂ​ന്നാം ത​വ​ണ​യും പി​ഴ കൊ​ടു​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ക​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി ന​ഗ​ര​സ​ഭ​യു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്‌ അ​ഭ്യ​ർ​ഥി​ച്ചു.