വേ​ന​ൽമ​ഴ ച​തി​ച്ചു; സം​ഭ​ര​ണം പാ​ളി
Saturday, July 2, 2022 11:36 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നെ​ല്ലു സം​ഭ​ര​ണ​ത്തി​ൽ വ​ൻ ഇ​ടി​വ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു മൂ​വാ​യി​ര​ത്തി​ല​ധി​കം ട​ണ്ണി​ന്‍റെ കു​റ​വാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഇ​തേ​വ​രെ 8,882 ട​ൺ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. 2232 ക​ർ​ഷ​ക​രാ​ണ് നെ​ല്ല് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​രാ​ഴ്ച​കൂ​ടി സം​ഭ​ര​ണം തു​ട​രും.

ക​ഴി​ഞ്ഞ വ​ർ​ഷം 2,702 ക​ർ​ഷ​ക​രി​ൽ​നി​ന്നാ​യി 12,084 ട​ൺ നെ​ല്ല് സം​ഭ​രി​ച്ചി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം മെ​ച്ച​പ്പെ​ട്ട സം​ഭ​ര​ണം ജി​ല്ല​യി​ലു​ണ്ടാ​യി. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ നെ​ൽ​ക​ർ​ഷ​ക​രെ ച​തി​ച്ചു. 2021 മേ​യി​ൽ ആ​രം​ഭി​ച്ച മ​ഴ​ക്കാ​ലം അ​വ​സാ​നി​ച്ച​ത് ന​വം​ബ​റി​ലാ​ണ്. കാ​ലം​തെ​റ്റി​യ മ​ഴ​യും ഇ​തേ​ത്തു​ട​ർ​ന്നു​ള്ള പ്ര​ള​യ​കാ​ല​ഘ​ട്ട​വും നെ​ൽ​ക​ർ​ഷ​ക​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. കൃ​ഷി ര​ണ്ടു​മാ​സ​ത്തി​ല​ധി​കം വൈ​കി. ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത് ജ​നു​വ​രി​യും ക​ഴി​ഞ്ഞാ​ണ്.

വി​ള​വെ​ടു​പ്പ് ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴേ​ക്കും വേ​ന​ൽ മ​ഴ നേ​ര​ത്തെ എ​ത്തി. മാ​ർ​ച്ചി​ൽ പോ​ലും മ​ഴ പെ​യ്ത​തോ​ടെ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ടം ഇ​ര​ട്ടി​ച്ചു.

റി​ക്കാ​ർ​ഡ് സം​ഭ​ര​ണം 2019ൽ

2018​ലെ മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം കൃ​ഷി​യി​റ​ക്കി​യ 2019ലാ​ണ് ജി​ല്ല​യി​ൽ റി​ക്കാ​ർ​ഡ് നെ​ല്ലു സം​ഭ​ര​ണം ന​ട​ന്ന​ത്. 13,156 ട​ൺ നെ​ല്ല് ആ ​വ​ർ​ഷം സം​ഭ​രി​ച്ചു. പി​ന്നീ​ട് ഇ​തേ​വ​രെ ഇ​ത്ര​യും നെ​ല്ല് സം​ഭ​രി​ച്ചി​ട്ടി​ല്ല.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ നെ​ൽ കൃ​ഷി​ക്കു സ​ഹാ​യ​ക​ര​മാ​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. 2019ൽ ​പ്ര​ള​യം ഉ​ണ്ടാ​യെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി കൃ​ഷി ഇ​റ​ക്കാ​ൻ ത​ട​സ​മു​ണ്ടാ​യി​ല്ല.

എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ മി​ല്ലു​ക​ളാ​ണ് സ​പ്ലൈ​കോ മു​ഖേ​ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്നു നെ​ല്ല് സം​ഭ​രി​ച്ച​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മി​ല്ലു​ക​ളു​ടെ സം​ഭ​ര​ണം. 35 കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് നെ​ല്ല് ഉ​ത്പാ​ദ​നം.