ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന​ത് 1.50 ല​ക്ഷം ദേ​ശീ​യ പ​താ​ക​ക​ള്‍
Tuesday, August 9, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 1.50 ല​ക്ഷം ദേ​ശീ​യ പ​താ​ക​ക​ൾ കു​ടും​ബ​ശ്രീ നി​ർ​മി​ച്ചു ന​ൽ​കും.
സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​താ​ക​ക​ളു​യ​രും.

കു​ടും​ബ​ശ്രീ​യു​ടെ 86 യൂ​ണി​റ്റു​ക​ളി​ലാ​യാ​ണ് പ​താ​ക നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് ദി​വാ​ക​ര്‍ അ​റി​യി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന 150040 പ​താ​ക​ക​ള്‍​ക്കാ​ണ് ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ച​ത്. കൂ​ടാ​തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​താ​ക​യു​ടെ വി​ത​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കും. 30 രൂ​പ​യാ​ണ് പ​താ​ക​യു​ടെ വി​ല.

ഇന്നും നാളെയും സ്‌​കൂ​ളു​ക​ളി​ലും 12ന് ​വീ​ടു​ക​ളി​ലും പ​താ​ക വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി 13 മു​ത​ല്‍ 15 വ​രെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 30x20 ഇ​ഞ്ച് പ​താ​ക​യാ​ണ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ദേ​ശീ​യ പ​താ​ക നി​ര്‍​മി​ക്കു​ന്ന​തോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി ത്രി​വ​ര്‍​ണ​ത​രം​ഗ​ത്തി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​കും.

ഹ​ർ ഘ​ർ തി​രം​ഗ: ജി​ല്ല​യി​ൽ
വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും

പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​നു​ള്ള 'ഹ​ർ ഘ​ർ തി​രം​ഗ' പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ, പൗ​ര​സ​മൂ​ഹ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ അ​വ​ര​വ​രു​ടെ വ​സ​തി​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 13 മു​ത​ൽ 15 വ​രെ രാ​ജ്യ​ത്തെ വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നാ​യാ​ണു ഹ​ർ ഘ​ർ തി​രം​ഗ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.