ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് സം​വി​ധാ​നം മെ​ച്ച​പ്പെ​ട​ണം: സി​പി​ഐ സെ​ക്ര​ട്ട​റി
Wednesday, August 10, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് സം​വി​ധാ​നം കു​റെ​ക്കൂ​ടി കാ​ര്യ​ക്ഷ​മ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രും എ​ൽ​ഡി​എ​ഫി​ന്‍റേ​താ​ണ്. ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്. എ​ന്നാ​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ വി​ക​സ​ന കാ​ര്യ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലും ഉ​ണ്ടാ​കു​ന്നി​ല്ല. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ലും എ​ൽ​ഡി​എ​ഫി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ളും ഏ​കോ​പ​ന​വും ഉ​ണ്ടാ​കാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം.
കി​ഫ്ബി പ​ദ്ധ​തി​ക​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ങ്ങു​ത​ടി​യാ​യ​താ​ണ്. പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മെ​ല്ല​പ്പോ​ക്കി​ലാ​യ​ത്. വി​ക​സ​ന കാ​ര്യ​ത്തി​ൽ ക​ട​മെ​ടു​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ഉ​പ​രോ​ധം മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​തു ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യി​ൽ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ഈ ​വി​ഷ​യ​ത്തി​ൽ തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തു ല​ഭി​ച്ചാ​ലു​ട​ൻ പ​ട്ട​യം വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.
പ്ര​സ​ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ. ​ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.
മു​ന്ന​ണി​ക്കു ദോ​ഷ​മു​ണ്ടാ​ക്കി​ല്ല
എ​ൽ​ഡി​എ​ഫി​നു ദോ​ഷ​മു​ണ്ടാ​കു​ന്ന ഒ​രു ന​ട​പ​ടി​യും സി​പി​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കി​ല്ല. സി​പി​ഐ​യു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ എ​ൽ​ഡി​എ​ഫ്. എ​ൽ​ഡി​എ​ഫ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ ഏ​റ്റ​വു​മ​ധി​കം ന​ഷ്ട​പ്പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ പാ​ർ​ട്ടി സി​പി​ഐ മാ​ത്ര​മാ​ണെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു. എ​ൽ‌​ഡി​എ​ഫി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി​യും തു​ല്യ പ​രി​ഗ​ണ​ന​യും ഉ​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് സി​പി​ഐ​യു​ടെ ന​യം.
ശ​ബ​രി​മ​ല വി​ഷ​യം പാ​ർ​ല​മെ​ന്‍റ്
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദോ​ഷം ചെ​യ്തു
ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ദോ​ഷം ചെ​യ്തെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട പോ​ലെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ക്കു​മാ​യി​രു​ന്നു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ജ​യി​ക്കാ​നാ​കും.
അ​ടൂ​രി​ൽ ജാ​തി രാ​ഷ്‌​ട്രീ​യം
വോ​ട്ടു ചോ​ർ​ച്ച​യ്ക്കു കാ​ര​ണം
അ​ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മു​ന്പൊ​രി​ക്ക​ലും കാ​ണാ​ത്ത​വി​ധം ജാ​തി രാ​ഷ്‌​ട്രീ​യം ഉ​യ​ർ​ന്നു​വ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​ചോ​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ, മ​തേ​ത​ര സ​ങ്ക​ല്പ​ങ്ങ​ൾ​ക്ക് ഏ​റെ അ​പ​മാ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​ത്ത​രം സ​മീ​പ​ന​രീ​തി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം സി​പി​ഐ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
കെ-​റെ​യി​ൽ: സം​സ്ഥാ​ന
സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം നി​ല​പാ​ട്
കെ-​റെ​യി​ൽ വി​ഷ​യ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ടെ വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​ണ്ടാ​കു​മെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം പ​ദ്ധ​തി​ക​ൾ വ​രേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​യി​രി​ക്കും പാ​ർ​ട്ടി​യും. കേ​ര​ള​ത്തി​ൽ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്ത​രു​തെ​ന്ന ആ​ഗ്ര​ഹ​മാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്.
കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രേ സ​മ​രം ചെ​യ്യാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ല. അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത് യു​ഡി​എ​ഫു​കാ​രാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി കേ​ര​ള​വും ചി​ന്തി​ക്കേ​ണ്ടി​വ​രും. കേ​ന്ദ്ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ത്ര​മേ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​കൂ​വെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ക​ക​ണ്ഠം
സി​പി​ഐ സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ എ​ല്ലാം ച​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ൽ​ഡി​എ​ഫ് ന​യ​ങ്ങ​ളു​മൊ​ക്കെ ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പും സെ​ക്ര​ട്ട​റി​യെ നി​ശ്ച​യി​ച്ച​തും ഏ​ക​ക​ണ്ഠ​മാ​യി​ട്ടാ​യി​രു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കൗ​ൺ​സി​ലി​ലെ ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് സ്വാ​ഭാ​വി​ക​മാ​ണ്. പു​തു​മ​ഖ, വ​നി​ത പ്രാ​തി​നി​ധ്യ​ത്തി​നു​വേ​ണ്ടി നി​ല​വി​ലെ കൗ​ൺ​സി​ലി​ലെ ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ നി​ശ്ച​യി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു പ​ങ്കു​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ കീ​ഴ്ഘ​ട​ക​ത്തി​ൽ നി​ന്നു പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​വ​രെ മ​ത്സ​രി​പ്പി​ച്ച​ത് പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ്. പാ​ർ​ട്ടി സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നും പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ന്നു പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ശ്രീ​നാ​ദേ​വി​യു​ടെ പ​രാ​തി താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.