ക്ഷേ​ത്ര​വ​ള​പ്പി​ലെ ആ​ൽ​മ​രം ക​ട​പു​ഴ​കി
Wednesday, August 10, 2022 10:27 PM IST
തി​രു​വ​ല്ല: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​വ​ള​പ്പി​ൽ നി​ന്നി​രു​ന്ന കൂ​റ്റ​ൻ ആ​ൽ​മ​രം പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു.
മ​രം വീ​ഴു​ന്ന​തു ക​ണ്ട് ഓ​ടി മാ​റു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 65 കാ​രി​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. മ​രം വീ​ണ് ക്ഷേ​ത്ര ആ​ന​ക്കൊ​ട്ടി​ലി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മ​തി​ൽ​ഭാ​ഗം പു​ത്തി​ല്ല​ത്ത് വി​ജ​യ​കു​മാ​രി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ആ​ൽ​ത്ത​റ​യി​ൽ നി​ന്നി​രു​ന്ന ആ​ൽ​മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. സ​മീ​പ​ത്ത് നി​ന്നി​രു​ന്ന തെ​ങ്ങും നി​ലം പ​തി​ച്ചു. മ​രം വെ​ട്ടി നീ​ക്കു​ന്ന ന​ട​പ​ട​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ്‌ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.