റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി; ഇ​ടി​താ​ങ്ങി​ക്ക് ഇ​ട​മി​ല്ല!
Thursday, August 11, 2022 11:15 PM IST
വെ​ണ്ണി​ക്കു​ളം: വെ​ണ്ണി​ക്കു​ളം- പു​റ​മ​റ്റം - ഇ​ര​വി​പേ​രൂ​ർ റോ​ഡ് ബി​എം​ബി​സി​നി​ല​വാ​ര​ത്തി​ൽ മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും സു​ര​ക്ഷ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.

ക​ഴി​ഞ്ഞ ഒ​ന്നി​നു ക​ല്ലു​പാ​ല​ത്തി​നു സ​മീ​പം തോ​ട്ടി​ലേ​ക്കു കാ​ർ പ​തി​ച്ചു പി​താ​വും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. വെ​ണ്ണി​ക്കു​ള​ത്തി​നും പു​റ​മ​റ്റ​ത്തി​നും മ​ധ്യേ​യു​ള്ള ഈ ​പാ​ത​യി​ൽ ഓ​വ​ർ​ടേ​ക്കിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​റി​നെ സ്വ​കാ​ര്യ ബ​സ് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ ടി​പ്പ​ർ ലോ​റി വ​രു​ന്ന​തു ക​ണ്ട് ബ​സ് ഇ​ട​തു​വ​ശ​ത്തേ​ക്കു ചേ​ർ​ത്ത​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ നി​ഗ​മ​നം.

കാ​ർ മ​റി​ഞ്ഞ​ത് സു​ര​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ൽകാ​ർ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ വ​രു​ന്ന​തു ക​ണ്ടു വെ​ട്ടി​ച്ച​താ​ണെ​ന്നു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തെ തോ​ട്ടി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്.

ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ വെ​ള്ളം ഉ​യ​ർ​ന്നു​നി​ന്നി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ൽ നി​ന്ന് ആ​ർ​ക്കും ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. അ​പ​ക​ട​വി​വ​രം മ​റ്റു​ള്ള​വ​ർ അ​റി​യാ​നും വൈ​കി. റോ​ഡി​ൽ യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വു​മി​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. റോ​ഡും തോ​ടി​ന്‍റെ തി​ട്ട​യും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഏ​റ്റ​വും അ​പ​ക​ടം നി​റ​ഞ്ഞ ഭാ​ഗ​മാ​ണി​ത്. മു​ന്പ് നാ​ട്ടു​കാ​ർ മു​ള കെ​ട്ടി​വ​ച്ച് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടി​താ​ങ്ങി സ്ഥാ​പി​ക്കേ​ണ്ട ഭാ​ഗ​മാ​ണി​ത്. തൊ​ട്ട​ടു​ത്ത് ക​ല്ലു​പാ​ല​മാ​ണ്.ക​ല്ലൂ​പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന കൈ​വ​രി​ക​ളും പു​നഃ​സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

വെ​ണ്ണി​ക്കു​ളം, പു​റ​മ​റ്റം

വെ​ണ്ണി​ക്കു​ളം ജം​ഗ്ഷ​നു ശേ​ഷം പോ​ളി​ടെ​ക്നി​ക്കി​നു മു​ന്പാ​യി റോ​ഡും തോ​ടും ത​മ്മി​ൽ വ​ലി​യ അ​ക​ല​മി​ല്ല. ഇ​വി​ടെ​യും അ​പ​ക​ട സാ​ധ്യ​ത​യേ​റെ. മു​ന്പ് നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞി​രു​ന്നു. ക​വു​ങ്ങും​പ്ര​യാ​റി​നും പു​റ​മ​റ്റ​ത്തി​നും മ​ധ്യേ​യു​ള്ള ഭാ​ഗ​ത്തും സു​ര​ക്ഷ​യി​ല്ല.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. തി​ര​ക്കേ​റി​യ റോ​ഡി​ൽ രാ​ത്രി​യി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തു​ന്ന​തും അ​പൂ​ർ​വം. റോ​ഡ​രി​കി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കാ​ടു വ​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും തി​ര​ക്കി​ന​നു​സ​രി​ച്ച് വീ​തി​യും റോ​ഡി​നി​ല്ല.