തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വി​ക​സ​നസ​മി​തി ​യോ​ഗം
Thursday, August 11, 2022 11:17 PM IST
അ​ടൂ​ർ: തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം. അ​ടൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന തെ​രു​വു​നാ​യ​ശ​ല്യം കാ​ര​ണം സാ​ധാ​ര​ണ ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. പു​റ​മ്പോ​ക്ക് കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ങ്ങ​ള്‍ സ​ജീ​വ​മാ​യ​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ. ​തു​ള​സീ​ധ​ര​ന്‍​പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പി.​ഐ. മും​താ​സ്, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.