ഡോ. ​സ​ജി ചാ​ക്കോ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​സ​ജി ചാ​ക്കോ​യെ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി. മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് ഡോ. ​സ​ജി ചാ​ക്കോ.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ന​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി സി​പി​എ​മ്മു​കാ​ര​നാ​യ ഒ​രാ​ൾ​ക്ക് ജ​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് സ​ജി ചാ​ക്കോ​യെ​ക്കെ​തി​രേ ഉ​യ​ർ​ന്ന പ​രാ​തി.
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി നി​യ​മി​ച്ച പാ​ന​ലി​ലു​ള്‍​പ്പെ​ട്ട കോ​ൺ​ഗ്ര​സ സ്ഥാ​നാ​ർ​ഥി സാ​ജ​ന്‍ ഏ​ബ്ര​ഹാം പ​ത്രി​ക പി​ന്‍​വ​ലി​ച്ച​ത് സ​ജി ചാ​ക്കോ​യു​ടെ പ്രേ​ര​ണ മൂ​ല​മാ​ണെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ സ​ജി ചാ​ക്കോ​യു​ടെ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. പാ​ർ​ട്ടി​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യു​മു​ണ്ടാ​യി.

സ​ജി ചാ​ക്കോ കെ​പി​സി​സി​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലും പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും സ​ജി ചാ​ക്കോ​യെ പു​റ​ത്താ​ക്കി​യ​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.