എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​ലോ​ത്സ​വം
Saturday, August 13, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ള്‍​ക്കി​ടം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ക​ലോ​ത്സ​വം "സ​ര്‍​ഗോ​ത്സ​വ് 2022' പൂ​ര്‍​ത്തി​യാ​യി. കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ലാ​സ​മി​തി​യാ​യ പ്രോ​ഗ്ര​സീ​വ് ആ​ര്‍​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ഓ​ഡി​റ്റോ​റി​യം, വൈ​എം​സി​എ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് വേ​ദി​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.

പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധീ​ഷ് വെ​ണ്‍​പാ​ല ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​വി. സു​രേ​ഷ് കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​ന്‍, ക​ലാ​സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​ബി. മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 27 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ഏ​ഴ് ഏ​രി​യ​ക​ളി​ല്‍​നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ന്നി ഏ​രി​യ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.