750 കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന് ആ​ര്യ​ഭാ​ര​തി സ്കൂ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ​ടം തീ​ർ​ത്തു
Saturday, August 13, 2022 11:03 PM IST
ഓ​മ​ല്ലൂ​ർ: ത്രി​വ​ർ​ണ പ​താ​ക​യു​മേ​ന്തി 750 കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന് ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ തീ​ർ​ത്തു. രാ​ജ്യ​ത്തി​ന്‍റെ 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന സ്കൂ​ളി​ൽ വ്യ​ത്യ​സ്ത​മാ​യി ന​ട​ന്ന പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ഭാ​ര​ത​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ൽ ഒ​രേ നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ 750 കു​ട്ടി​ക​ൾ നി​ര​യാ​യിനി​ന്ന് ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും സ്വ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​നേ​താ​ക്ക​ൻ​മാ​രു​ടെ​യും ഭാ​ര​ത​മാ​താ​വി​ന്‍റെ​യും വേ​ഷ​ത്തി​ലു​ള്ള കു​ട്ടി​ക​ളും കൗ​ത​ക​ങ്ങ​ളാ​യി​രു​ന്നു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ് ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സു​നി​ത മാ​ത്യു, എ​ബി​മോ​ൻ എ​ൻ. ജോ​ൺ, വി.​എ​സ്. സൈ​മ​ൺ, സി​ൽ​വി ജോ​ഷ്വാ, ജ​ർ​ലി​ൻ എം. ​ജോ​ൺ, സൗ​മ്യ സു​രേ​ഷ്, സാ​നി​യ സു​രേ​ഷ്, അ​ഭി​ന​വ് ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.