ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ജി​ല്ല ഏ​റ്റെ​ടു​ത്തു
Saturday, August 13, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ മു​ത​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്നു​വ​രു​ന്നു. ഘോ​ഷ​യാ​ത്ര, സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ഇ​വ​യോ​ടെ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തെ ജി​ല്ല ഏ​റ്റെ​ടു​ത്തു.