ഹ​ര്‍ ഘ​ര്‍ തി​രം​ഗ! ദേ​ശീ​യ പ​താ​ക​ പ്ര​ഭ​യി​ല്‍ ജി​ല്ല
Saturday, August 13, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ഘ​ര്‍ തി​രം​ഗ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ന്നു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​വാ​യ ചി​റ്റൂ​ര്‍ പാ​റ​യി​ല്‍ പു​ര​യി​ടം മോ​ഹ​ന​കു​മാ​രി​യു​ടെ ഭ​വ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സി​ന്ധു അ​നി​ല്‍, ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പൊ​ന്ന​മ്മ ശ​ശി, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​രാ​യ എ​ലി​സ​ബ​ത്ത് ജി. ​കൊ​ച്ചി​ല്‍, പി.​ആ​ര്‍. അ​നു​പ, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ശ്വ​തി വി. ​നാ​യ​ര്‍, ധ​നേ​ഷ് എം. ​പ​ണി​ക്ക​ര്‍, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഷീ​ജ ജ​മാ​ല്‍, ഷി​ബി വി​ജ​യ​ന്‍, എ​ഡി​എ​സ് - അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണ​വും ന​ട​ന്നു.

സ്‌​കൂ​ളു​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ മു​ഖേ​ന ഒ​ന്ന​ര ല​ക്ഷം ദേ​ശീ​യ പ​താ​ക​ക​ളാ​ണ് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മേ ഖാ​ദി ഷോ​റൂ​മു​ക​ളും പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന ത​പാ​ല്‍ വ​കു​പ്പും ദേ​ശീ​യ പ​താ​ക​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​നു കീ​ഴി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ക്തദാ​നം ന​ട​ത്തി.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കോ​ഴ​ഞ്ചേ​രി: വ​ര​യ​ന്നൂ​ർ സ​ർ​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്ക​ലും നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വാ​യ​ന​ശാ​ല​യി​ൽ ന​ട​ക്കും.വി​മു​ക്ത ഭ​ട​ൻ കേ​ണ​ൽ ജേ​ക്ക​ബ് ജോ​ർ​ജ് മാ​ടോ​ലി​ൽ പ​താ​ക ഉ​യ​ർ​ത്തും. സ​മ്മേ​ള​ന​ത്തി​ൽ ഏ​ബ്ര​ഹാം കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കൊ​റ്റ​നാ​ട്: ക​ള​ന്പാ​ല എം​ടി എ​ൽ​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ടും സ്കൂ​ൾ ശ​താ​ബ്ദി​യോ​ടും അ​നു​ബ​ന്ധി​ച്ച റാ​ലി നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മു​ക്കു​ഴി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​സാം ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ്‌ മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​യാ​ത്ര നാ​ളെ രാ​വി​ലെ 8.30ന് ​കീ​ഴ്‌​വാ​യ്പൂ​രി​ൽ ന​ട​ത്തും. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ഗി​രീ​ഷ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ട്ടാ​ങ്ങ​ൽ: മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​എം. ഹ​നീ​ഫ പ​താ​ക ഉ​യ​ർ​ത്തി. ഇ​മാം അ​ബ്ദു​ൾ ഗ​ഫൂ​ർ മൗ​ല​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​യാ​സ് അ​ബാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

മ​ല്ല​പ്പ​ള്ളി: ആ​ല​പ്ര​ക്കാ​ട് സെ​ന്‍റ് ലി​റ്റി​ൽ ത്രേ​സ്യാ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും, ക്ലാ​സ് റൂം, ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം, ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം എ​ന്നി​വ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10 ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ മു​ള്ള​ൻ പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട്ട​യം ജി​ല്ലാ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മ​നു​ലാ​ൽ, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ദേ​ശീ​യ പ​താ​ക വി​ത​ര​ണം ചെ​യ്തു

തി​രു​വ​ല്ല: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള "ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ'​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഹ​ർ ഘ​ർ തി​രം​ഗ' കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല ന​ഗ​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ദേ​ശീ​യ പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്തു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തു​ക്കേ​രി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​മി​ൽ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ ജോ​ർ​ജ് ജോ​ൺ ചേ​രി​യി​ൽ പ​താ​ക ഏ​റ്റു​വാ​ങ്ങി.

പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​തി​ൻ മ​നോ​ഹ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.