ഓ​ണ​ക്കി​റ്റു​ക​ൾ റെ​ഡി​യാ​കു​ന്നു...ജി​ല്ല​യി​ൽ 3,58,269 കി​റ്റു​ക​ൾ
Sunday, August 14, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തി​നു​ള്ള സൗ​ജ​ന്യ​ക്കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ​പ്ലൈ​കോ. ഓ​ണ​ക്കി​റ്റി​നാ​യി ജി​ല്ല​യി​ൽ ത​യാ​റാ​ക്കു​ന്ന​ത് 3,58,269 ല​ക്ഷം ഭ​ക്ഷ്യ​സാ​ധ​ന കി​റ്റു​ക​ളാ​ണ്.

സ​പ്ലൈ​കോ​യു​ടെ നാ​ലു ഡി​പ്പോ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കി​റ്റ് ത​യാ​റാ​ക്ക​ൽ. പ​ത്ത​നം​തി​ട്ട, പ​റ​ക്കോ​ട്, തി​രു​വ​ല്ല, റാ​ന്നി ഡി​പ്പോ​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. മൈ​ല​പ്ര, വി-​കോ​ട്ട​യം, ഓ​മ​ല്ലൂ​ർ, ഊ​ന്നു​ക​ൽ, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി തു​ട​ങ്ങി​യ സ​പ്ലൈ​കോ യൂ​ണി​റ്റു​ക​ളി​ലാ​ണ് കി​റ്റി​ന്‍റെ പാ​യ്ക്കിം​ഗ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​എ​വൈ കാ​ർ​ഡു​ക​ൾ​ക്കാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കു​ടും​ബ​ശ്രീ​യ​ട​ക്ക​മു​ള്ള സം​രം​ഭ​ക​രി​ൽ​നി​ന്നാ​ണ് തു​ണി സ​ഞ്ചി വാ​ങ്ങു​ന്ന​ത്. തു​ണി സ​ഞ്ചി കൂ​ടി​യെ​ത്തി​യാ​ൽ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കി​റ്റി​ലു​ള്ള മ​റ്റ് സാ​ധ​ന​ങ്ങ​ളെ​ല്ലാം ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ പാ​യ്ക്കിം​ഗും ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

13 ഇ​ന​ങ്ങ​ളും
തു​ണി​സ​ഞ്ചി​യും

മു​ള​ക്, ഉ​പ്പ്, വെ​ളി​ച്ചെ​ണ്ണ, തേ​യി​ല, ക​ശു​വ​ണ്ടി​പ​രി​പ്പ്, നെ​യ്യ്, മ​ഞ്ഞ​ൾ​പ്പൊ​ടി, ഏ​ല​യ്ക്ക, ശ​ർ​ക്ക​ര​വ​ര​ട്ടി, ഉ​ണ​ക്ക​ല​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, തു​വ​ര പ​രി​പ്പ് എ​ന്നി​ങ്ങ​നെ 13 ഇ​നം സാ​ധ​ന​ങ്ങ​ൾ തു​ണി സ​ഞ്ചി​യി​ലാ​ക്കി​യാ​ണ് ന​ൽ​കു​ന്ന​ത്.

ഈ ​മാ​സം​ത​ന്നെ എ​ല്ലാ​വ​ർ​ക്കും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് സ​പ്ലൈ​കോ ശ്ര​മി​ക്കു​ന്ന​ത്.
നി​ശ്ചി​ത തൂ​ക്ക​ത്തി​ൽ മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ പാ​യ്ക്കിം​ഗ് ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. തു​ണി സ​ഞ്ചി​യി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക.