സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം പ​റ​യു​ന്ന സ്റ്റാ​മ്പു​ക​ളു​മാ​യി ജേ​ക്ക​ബ് മ​ത്താ​യി
Sunday, August 14, 2022 10:57 PM IST
ബി​ജു കു​ര്യ​ന്‍

പ​ത്ത​നം​തി​ട്ട: ഭാ​ര​ത സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തെ സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​ലൂ​ടെ മ​ഹ​ത്ത​ര​മാ​ക്കു​ക​യാ​ണ് ജേ​ക്ക​ബ് മ​ത്താ​യി. ഏ​താ​ണ്ട് 175ല​ധി​കം സ്വാ​ത​ന്ത്ര്യ സ​മ​ര നേ​താ​ക്ക​ന്മാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യു​ള്ള സ്റ്റാ​മ്പു​ക​ള്‍, 154 രാ​ജ്യ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മാ​ത്രം 4300 ല​ധി​കം സ്റ്റാ​മ്പു​ക​ള്‍ തു​ട​ങ്ങി അ​പൂ​ര്‍​വ​ത​ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഇ​ര​വി​പേ​രൂ​ര്‍ ക​ണ്ണോ​ലി​ല്‍ ജേ​ക്ക​ബ് മ​ത്താ​യി (സ​ണ്ണി)​ക്കു​ള്ള​ത്. ഇ​തോ​ടൊ​പ്പം സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വു​മാ​യി ത​പാ​ല്‍ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ക​വ​റു​ക​ളും ജേ​ക്ക​ബ് മ​ത്താ​യി​യു​ടെ ശേ​ഖ​ര​ണ​ത്തി​ലു​ണ്ട്.
1970ലാ​ണ് ജേ​ക്ക​ബ് മ​ത്താ​യി സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​നു തു​ട​ക്ക​മി​ടു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ഒ​രു വി​ഷ​യ​മാ​യി ക​ണ്ട് 1985 മു​ത​ല്‍ സ്റ്റാ​മ്പ് ശേ​ഖ​ര​ണം തു​ട​ങ്ങി. ഇ​തി​നൊ​പ്പം രാ​ജ്യ​ത്തെ മ​റ്റു സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ന്‍​മാ​രു​ടെ ചി​ത്ര​ങ്ങ​ളും ച​രി​ത്ര സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ ശേ​ഖ​ര​ണ​ത്തി​ലു​ള്‍​പ്പെ​ടുത്തി.
രാ​ഷ്‌​ട്ര​പി​താ​വി​നോ​ടു​ള്ള സ്മ​ര​ണാ​ര്‍​ഥം ഇ​ന്ത്യ ഇ​തേ​വ​രെ പു​റ​ത്തി​റ​ക്കി​യ 97 സ്റ്റാ​മ്പു​ക​ള്‍ ജേ​ക്ക​ബ് മ​ത്താ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​മാ​യി ഒ​രു സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യ​ത്. നാ​ലു​ത​രം സ്റ്റാ​മ്പു​ക​ള്‍ അ​ന്ന് ത​യാ​റാ​ക്കി​യി​രു​ന്നു. ലോ​കം ക​ണ്ട ആ​ദ്യ ഗാ​ന്ധി സ്റ്റാ​മ്പു​ക​ളും ഇ​വ​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്കു​ശേ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ​യ്ക്ക് സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യ അ​ടു​ത്ത രാ​ജ്യം അ​മേ​രി​ക്ക​യാ​ണ്. പി​ന്നീ​ട് ഇ​തേ​വ​രെ 154 രാ​ജ്യ​ങ്ങ​ള്‍ ഗാ​ന്ധി​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​മ്പു​ക​ള്‍ പു​റ​ത്തി​റ​ക്കി.
വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​തും പ്രോ​ത്സാ​ഹ​ന​മാ​യി ല​ഭി​ച്ച​തു​മെ​ല്ലാം ജേ​ക്ക​ബ് മ​ത്താ​യി​യു​ടെ ശേ​ഖ​ര​ണ​ത്തി​ലു​ണ്ട്. സ്റ്റാ​മ്പി​നു പു​റ​മേ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ നാ​ണ​യ​ങ്ങ​ള്‍, നോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​ന്ന രീ​തി​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.
നാ​ണ​യം, സ്റ്റാ​മ്പ് ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​ണ് ജേ​ക്ക​ബ് മ​ത്താ​യി. ഗാ​ന്ധി​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​മ്പു​ക​ളു​ടെ ഒ​രു പ്ര​ദ​ര്‍​ശ​നം 2021ലെ ​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തി​രു​വ​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.