സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ജി​ല്ലാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍
Sunday, August 14, 2022 10:58 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ര്‍​ഷി​ക​ം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ന് ആ​ഘോ​ഷി​ക്കും.
മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സേ​നാം​ഗ​ങ്ങ​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് ദേ​ശീ​യ ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും.
9.05 ന് ​മു​ഖ്യാ​തി​ഥി പ​രേ​ഡ് പ​രി​ശോ​ധി​ക്കും. 9.10ന് ​പ​രേ​ഡ് മാ​ര്‍​ച്ച്പാ​സ്റ്റ് ആ​രം​ഭി​ക്കും. 9.20ന് ​മു​ഖ്യാ​തി​ഥി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും. പോ​ലീ​സി​ന്‍റെ മൂ​ന്നും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ ആ​റും ഗൈ​ഡ്‌​സി​ന്‍റെ ഒ​ന്നും റെ​ഡ്‌​ക്രോ​സ്, വ​നം, ഫ​യ​ര്‍​ഫോ​ഴ്സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​യു​ടെ ഒ​ന്നു വീ​ത​വും എ​ന്‍​സി​സി​യു​ടെ ര​ണ്ട് പ്ലാ​റ്റൂ​ണും ബാ​ന്‍​ഡ് സെ​റ്റി​ന്‍റെ മൂ​ന്നു ടീ​മു​ക​ളും മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ അ​ണി​നി​ര​ക്കും. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​ര്‍​ണാ​ഭ​മാ​യ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പോ​ലീ​സ് മെ​ഡ​ല്‍ വി​ത​ര​ണ​വും, സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ള്‍​ക്ക് എ​വ​റോ​ളിം​ഗ് സ്ഥി​രം ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ വീ​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 7.30ന് ​ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സാ​ബു​വി​നാ​ണ്.