ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ‌​ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Tuesday, August 16, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് നാം ​ഓ​രോ​രു​ത്ത​രും പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ളി​ലൊ​ന്നാ​യ ഫെ​ഡ​റ​ലി​സ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ ടി ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, സി​ഒ ക​മാ​ന്‍​ഡിം​ഗ് 14 കേ​ര​ള എ​ന്‍​സി​സി കേ​ണ​ല്‍ ദീ​പ​ക് ന​മ്പ്യാ​ര്‍, ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ ആ​ശി​ശ് റെ​യി​ന, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍, റ​വ​ന്യു ജീ​വ​ന​ക്കാ​ര്‍, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​റ് പ്ലാ​റ്റു​ണു​ക​ൾ
അ​ണി​നി​ര​ന്ന പ​രേ​ഡ്

പോ​ലീ​സി​ന്‍റെ ഡി​എ​ച്ച്ക്യു, ലോ​ക്ക​ല്‍, വ​നി​താ പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഓ​രോ പ്ലാ​റ്റൂ​ണു​ക​ളും, ഫോ​റ​സ്റ്റ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടേ​തു​ൾ​പ്പെ​ടെ ആ​റ് പ്ലാ​റ്റൂ​ണു​ക​ളാ​ണ് പ​രേ​ഡി​ല്‍ അ​ണി​നി​ര​ന്ന​ത്. കൂ​ടാ​തെ എ​ൻ​സി​സി, എ​സ്പി​സി, ബാ​ന്‍​ഡ് വി​ഭാ​ഗം, ഗൈ​ഡ്‌​സ്, റെ​ഡ്‌​ക്രോ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് വി​ഭാ​ഗം എ​ന്നി​വ​രും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തു. ഡി​സ്ട്രി​ക്ട് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് പ്ലാ​റ്റൂ​ണി​നെ റി​സ​ര്‍​വ് സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ടി. ​മോ​ഹ​ന​ന്‍ പി​ള്ള​യും, ലോ​ക്ക​ല്‍ പോ​ലീ​സ് പ്ലാ​റ്റൂ​ണി​നെ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ സ​ജു ഏ​ബ്ര​ഹാ​മും, ലോ​ക്ക​ല്‍ വ​നി​താ പോ​ലീ​സ് പ്ലാ​റ്റൂ​ണി​നെ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​തി​ര പ​വി​ത്ര​നും, എ​ക്‌​സൈ​സ് പ്ലാ​റ്റൂ​ണി​നെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ശ്യാം​കു​മാ​റും, ഫ​യ​ര്‍​ഫോ​ഴ്‌​സ് പ്ലാ​റ്റൂ​ണി​നെ പ​ത്ത​നം​തി​ട്ട ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​ഡി. ഷി​ബു​വും, ഫോ​റ​സ്റ്റ് പ്ലാ​റ്റൂ​ണി​നെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​സു​നി​ലും ന​യി​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള എ​ൻ​സി​സി, എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, സ്കൗ​ട്ട്, ഗൈ​ഡ്സ് വി​ഭാ​ഗ​ങ്ങ​ൾ, റെ​ഡ്ക്രോ​സ്, ബാ​ൻ​ഡ് സെ​റ്റ് എ​ന്നി​വ​യും പ​രേ​ഡി​നു മി​ക​വേ​കി.

അ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എം​എം​ജി എ​ച്ച് എ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും ശ്ര​ദ്ധേ​യ​മാ​യി.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: വി​ജ​യി​ക​ള്‍

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രേ​ഡി​ല്‍ സാ​യു​ധ​സേ​നാ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ലാ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് പോ​ലീ​സ് ഒ​ന്നാം സ്ഥാ​ന​വും വ​നി​താ പോ​ലീ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​യു​ധ​മി​ല്ലാ​ത്ത സേ​നാ​വി​ഭാ​ഗ​ത്തി​ല്‍ ഫോ​റ​സ്റ്റ് ഒ​ന്നാം സ്ഥാ​ന​വും ഫ​യ​ര്‍ ഫോ​ഴ്സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ൻ​സി​സി വി​ഭാ​ഗ​ത്തി​ല്‍ കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്, പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ എ​ച്ച്എ​സ്എ​സ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളി​ല്‍ തോ​ട്ട​ക്കോ​ണം ജി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും ഐ​ര​വ​ണ്‍ പി​എ​സ് വി​പി എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളി​ല്‍ കൂ​ട​ല്‍ ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. തെ​ങ്ങ​മം ജി​എ​ച്ച്എ​സ്എ​സ്, ക​ട​മ്പ​നാ​ട് വി​വേ​കാ​ന​ന്ദ എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. ഗൈ​ഡ്സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. റെ​ഡ്ക്രോ​സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. സി​വി​ല്‍ ഡി​ഫ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട സി​വി​ല്‍ ഡി​ഫ​ന്‍​സ് ഒ​ന്നാം സ്ഥാ​നം നേ​ടി.

ബാ​ൻ​ഡു വി​ഭാ​ഗ​ത്തി​ല്‍ വ​ട​ശേ​രി​ക്ക​ര മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.
നി​ര​ണം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​ന യു​പി സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. പ​താ​ക​ദി​നം എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി അ​ടൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, എ​ന്‍ സി ​സി പ​തി​നാ​ലാം ബ​റ്റാ​ലി​യ​ന്‍ എ​ന്നി​വ​ര്‍ സ്വ​ന്ത​മാ​ക്കി. ഡി​സ്പ്ലേ വി​ഭാ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എം​എം​ജി എ​ച്ച്എ​സ്, പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ എ​ച്ച് എ​സ് എ​ന്നി​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ല​ഭി​ച്ചു.