ഓ​ക്സി​ജ​ൻ കി​ട്ടാ​തെ രോ​ഗി മ​രി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്
Tuesday, August 16, 2022 10:41 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത രോ​ഗി​യെ കൊ​ണ്ടു പോ​യ ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ നി​റ​ച്ച സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.
ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് ആ​രോ​ഗ്യ മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച​യാ​ണ് വെ​ൺ​പാ​ല സ്വ​ദേ​ശി രാ​ജ​ൻ മ​രി​ച്ച​ത്. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് ശ്വാ​സം മു​ട്ടി​യാ​ണ് രാ​ജ​ൻ മ​രി​ച്ച​ത് എ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​മ്പേ മ​രി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.
അ​തേ​സ​മ​യം വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഓ​ക്സി​ജ​ൻ നി​റ​ച്ച സി​ലി​ണ്ട​റു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​തെ​ന്നും തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ജു നെ​ൽ​സ​ൺ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ക്സി​ജ​ന്‍റെ അ​ള​വ് വ​ള​രെ കു​റ​ഞ്ഞ നി​ല​യി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ രാ​ജ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.