പൂ​വ് കെ​ട്ടി​യ പ​താ​ക പാ​റി​യി​ല്ല
Tuesday, August 16, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യാ​തി​ഥി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​യര്‍​ത്തി​യ ദേ​ശീ​യ പ​താ​ക മു​ക​ളി​ലെ​ത്തി​യി​ട്ടും നി​വ​ര്‍​ന്നി​ല്ല. തു​ട​ര്‍​ന്ന് ഉ​യ​ര്‍​ത്തി​യ പ​താ​ക താ​ഴ്ത്തി പൂ​ര്‍​ണ​മാ​യി വി​ട​ര്‍​ത്തി​യ​ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​യ​ര്‍​ത്തി. ഇ​തി​നി​ട​യി​ൽ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും തു​ട​ങ്ങി​യി​രു​ന്നു.
പ​താ​ക മു​ക​ളി​ലെ​ത്തു​മ്പോ​ള്‍ വി​ട​രു​ക​യും അ​തി​നു​ള്ളി​ലെ പൂ​ക്ക​ള്‍ താ​ഴേ​ക്കു വീ​ഴു​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. എ​ന്നാ​ല്‍ ച​ര​ട് മു​റു​കി​യ​തോ​ടെ പ​താ​ക തു​റ​ന്നി​ല്ല. ഇ​തിനാലാ​ണ് താ​ഴ്‌​ത്തേ​ണ്ടി​വ​ന്ന​ത്. മ​ന്ത്രി നോ​ക്കി നി​ല്‍​ക്കേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട് പ​താ​ക താ​ഴ്ത്തു​ക​യും വീ​ണ്ടും ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ സ​മ​യം ദേ​ശീ​യ​ഗാ​നം പാ​ടു​ക​യും പി​ന്നാ​ലെ മ​ന്ത്രി​യും വേ​ദി​യി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ളും പ​താ​ക​യെ സ​ല്യൂ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ദേ​ശീ​യ പ​താ​ക​യ്ക്കു​ള്ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പൂ​ക്ക​ള്‍​വ​ച്ച് ഉ​യ​ർ​ത്തു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.
ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി​യ​വ​രെ​ല്ലാം സ്ഥ​ല​ത്തു​ള്ള​പ്പോ​ഴാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും പി​ഴ​വാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​യി.