വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം
Wednesday, August 17, 2022 10:36 PM IST
വ​ഴി​ത്ത​ല: വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി തൊ​ടു​പു​ഴ വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ്. ശാ​ന്തി​ഗി​രി റീഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ രം​ഗ​ത്ത് 1988 മു​ത​ൽ സി​എം​ഐ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്. ച​ല​നവൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പും സൗ​ജ​ന്യ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. എ​ട്ടാം ക്ലാ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ൽ എം​സി​എ, എം​ബി​എ, എം​എ​സ്ഡ​ബ്ല്യു, എം​കോം, ബി​സി​എ, ബി​കോം, ബി​എ ആ​നി​മേ​ഷ​ൻ, ബി​എ​സ് സി ​സൈ​ക്കോ​ള​ജി, ഡി​സി​എ എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് അ​ഡ്മി​ഷ​ൻ. താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446212911, 8281210209.