ഓ​ണ​കി​റ്റി​ല്‍ ഇ​നി​യും കു​ടും​ബ​ശ്രീ മ​ധു​രം
Wednesday, August 17, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ​ക്കി​റ്റി​ല്‍ മ​ധു​രം പ​ക​രു​വാ​ന്‍ ഇ​ക്കു​റി​യും കു​ടും​ബ​ശ്രീ​യു​ടെ ശ​ര്‍​ക്ക​ര വ​ര​ട്ടി​യും ഉ​പ്പേ​രി​യും. സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ണ​ക്കി​റ്റി​ല്‍ ര​ണ്ട​ര ല​ക്ഷം പാ​യ്ക്ക​റ്റ് ശ​ര്‍​ക്ക​ര വ​ര​ട്ടി​യും ഉ​പ്പേ​രി​യു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 16 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി 100 ഗ്രാം ​പാ​യ്ക്ക​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, റാ​ന്നി, പ​റ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ലാ​ണ് ശ​ര്‍​ക്ക​ര വ​ര​ട്ടി​യും ഉ​പ്പേ​രി​യും ന​ല്‍​കു​ന്ന​ത്. റേ​ഷ​ന്‍​ക​ട​ക​ളി​ലും ഇ​വ ല​ഭ്യ​മാ​കും. കു​ടും​ബ​ശ്രീ​ക്ക് ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ ഉ​ല്‍​പ്പാ​ദ​ന​വും പാ​യ്ക്കിം​ഗും ഇ​തി​നോ​ട​കം ത​ന്നെ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.