ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ
Wednesday, August 17, 2022 10:36 PM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രും വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​വ​രും ശാ​രീ​രി​ക വ​ള​ർ​ച്ച​യി​ലും മാ​ന​സി​ക വി​കാ​സ​ത്തി​ലും ത​ക​രാ​റു​ള്ള​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​സി. നാ​യ​ർ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി മാ​നേ​ജ​റും കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത്, നാ​ഷ​ണ​ൽ റി​സോ​ഴ്സ് സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ ഇ​ട​യാ​റ​ൻ​മു​ള, ഡോ. ​എ​ലി​സ​ബ​ത്ത് വ​ർ​ക്കി, ഡോ. ​മി​നു തോ​മ​സ്, ഡോ. ​റോ​ഷി​ൻ മേ​രി വ​ർ​ക്കി, പ്രീ​മാ മ​ഹേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യ​ത്യ​സ്ത വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ളു​ള്ള കു​ഞ്ഞു​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും അ​വ​രെ പ​രി​ച​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് വേ​ണ്ട പി​ന്തു​ണ​യും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​നു​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ സെ​ന്‍റ​റി​ലു​ണ്ടാ​കും. ഫോൺ: 9035949727.