ആ​യി​ര​ങ്ങ​ൾ​ക്ക് നി​ർ​വൃ​തി​യായി ആ​റ​ന്മു​ള സ​മൂ​ഹ​സ​ദ്യ
Thursday, August 18, 2022 10:50 PM IST
ആ​റ​ന്മു​ള: അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സ​ദ്യ​യി​ൽ പ​ങ്കു​കൊ​ള്ളാ​നാ​യി വ​ൻ തി​ര​ക്ക്. പ​ന്പ​യു​ടെ 55 ക​ര​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളോ​ടെ പ​ള്ളി​യോ​ട​ങ്ങ​ളി​ൽ സ​ദ്യ​ക്കാ​യി എ​ത്തി​യ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ മ​റ്റു​ള്ള​വ​ർ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി.

27 പ​ള്ളി​യോ​ട​ങ്ങ​ളി​ൽ ക​ര​ക്കാ​ർ ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി​യി​രു​ന്നു. ഇ​വ​രെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യി​ൽ സ്വീ​ക​രി​ച്ചു.

അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം അ​ട​ക്കം നാ​ല്പ​തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ കൂ​ട്ടി​യു​ള്ള സ​ദ്യ ക്ഷേ​ത്ര​മു​റ്റ​ത്തും സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും ക്ഷേ​ത്ര​മ​തി​ല​ക​ത്തെ ഊ​ട്ടു​പു​ര​യി​ലു​മെ​ല്ലാ​മാ​യി ക്ര​മീ​ക​രി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം വ​ൻ​ജ​നാ​വ​ലി സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് കാ​ര​ണം ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ് ഇ​ക്കു​റി സ​മൂ​ഹ​സ​ദ്യ ന​ട​ത്തി​യ​ത്.
തി​രു​വി​താം കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര മു​റ്റ​ത്തെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​ർ ചെ​യ്ത നി​ല​വി​ള​ക്ക് തെ​ളി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. പി​ന്നാ​ലെ ക്ഷേ​ത്രാ​ചാ​ര പ്ര​കാ​രം ആ​ദ്യ​സ​ദ്യ വി​ള​ന്പി.

മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​സോ​റം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ ദി​വ്യ എ​സ്. അ​യ്യ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

401 പ​റ​യു​ടെ അ​രി​യു​ടെ ചോ​റും അ​നു​ബ​ന്ധ വി​ഭ​വ​ങ്ങ​ളു​മാ​ണ് സ​ദ്യ​യ്ക്കാ​യി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

പ​ന്പാ​ന​ദി​യി​ൽ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​ഗ്്നി​ശ​മ​ന​സേ​ന​യും സ​ജ്ജ​മാ​യി​രു​ന്നു.