ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല ടി​ടി​ഐ, പി​ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും മ​ഞ്ഞാ​ടി മാ​ർ​ത്തോ​മ്മ ന​ഴ്സ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സ്കൂ​ൾ ന​ട​ക്കും.
ഇ​ന്നു ര​ച​നാ മ​ത്സ​ര​ങ്ങ​ളും നാ​ളെ സ്റ്റേ​ജ് ഇ​ന​ങ്ങ​ളും ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്ത​മ്മ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എം.​എ​സ്. രേ​ണു​കാ​ഭാ​യ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ ക​മ്മി​റ്റി​യാ​ണ് ക​ലോ​ത്സ​വ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ ടി​ടി​ഐ, പി​ടി​ടി​ഐ​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.