പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കു ബാ​ധ്യ​ത​യാ​യി സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കു ബാ​ധ്യ​ത ഏ​റി​വ​രു​ന്പോ​ഴും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​സം​ഗ​ത​യ്ക്കെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ).
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ തി​രു​വ​ല്ല​യി​ലെ ഡി​ഡി​ഇ ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ധ​ർ​ണ ന​ട​ത്തും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​പി​പി​എ​ച്ച്എ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ധ​ർ​ണ. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ സ​മി​തി​ക​ളു​ടെ കൂ​ടി പി​ന്തു​ണ​യി​ലാ​ണ് സ​മ​രം.
ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​വ​രു​ന്ന തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.
ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016ലെ ​സ്ലാ​ബ് സ​ന്പ്ര​ദാ​യ​മാ​ണ് ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത്.150 കു​ട്ടി​ക​ൾ വ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ൽ ഒ​രു​കു​ട്ടി​ക്ക് എ​ട്ട് രൂ​പ, 151 മു​ത​ൽ 500 വ​രെ ഏ​ഴ് രൂ​പ 501 മു​ത​ൽ ആ​റ് രൂ​പ നി​ര​ക്കി​ലാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​വും ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പാ​ലും ഒ​രു മു​ട്ട​യും ന​ൽ​ക​ണം. പാ​ച​ക​വാ​ത​കം ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​ല​വു​ക​ൾ​ക്കാ​ണ് ഈ ​തു​ക. അ​രി​യും പാ​ച​ക​ത്തൊ​ഴി​ലാ​ളി​യു​ടെ കൂ​ലി​യു​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, വാ​ഹ​ന​ച്ചെ​ല​വു​ക​ൾ ഇ​വ​യൊ​ന്നും ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. പ്ര​ഥ​മാ​ധ്യാ​പ​ക​ർ സ്വ​ന്തം കൈ​യി​ൽ നി​ന്നു പ​ണം മു​ട​ക്കി​യാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. സ​ർ​ക്കാ​രി​നും ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണെ​ങ്കി​ലും നീ​തി​പൂ​ർ​വ​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കു​ന്നി​ല്ല.
ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് കാ​ലാ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക, പാ​ലി​നും മു​ട്ട​യ്ക്കു​മാ​യി പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, പ്ര​ധാ​ന​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ​ച്ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, പ്ര​ധാ​നാ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​മ​രം ന​ട​ത്താ​നാ​ണ് കെ​പി​പി​എ​ച്ച്എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
സം​സ്ഥാ​ന ത​ല​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഉ​പ​വാ​സ​സ​മ​ര​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ബി​ജി ജോ​ർ​ജ്, പി.​ജെ. സാ​റാ​മ്മ, ആ​ർ. സം​ഗീ​ത, സ​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.