പോ​ക്‌​സോ കേ​സി​ല്‍ പൂ​ജാ​രി അ​റ​സ്റ്റി​ല്‍
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ല്‍ പൂ​ജാ​രി പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി പു​ഴു​ങ്ങ​ത്ര സു​രേ​ഷ് ബാ​ബു (40)വി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​യാ​യി ജോ​ലി നോ​ക്കി വ​രു​ന്ന​തി​നി​ടെ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തു ത​ന്നെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​മ്പോ​ള്‍ പ്ര​ശ്‌​നം​വ​യ്പി​നും പൂ​ജ​ക​ള്‍​ക്കു​മാ​യി എ​ത്തി​യ സ്ത്രീ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​യ കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.
കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം സു​രേ​ഷ് ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വൈ​കി വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ബു ജോ​ണും സം​ഘ​വും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.